2013, മാർച്ച് 13, ബുധനാഴ്‌ച

"പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക "



ജനഹൃദയങ്ങളിലെ സുല്‍ത്താന് ...

ഏതൊരു സമൂഹത്തിന്‍റെയും സാമൂഹിക ,സാംസ്കാരിക മുന്നേറ്റത്തിനും ,രാജ്യത്തിന്‍റെ പുരോഗതിക്കും വിദ്യാഭ്യാസം പ്രധാന ഘടകമാണ് .ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന രൂപത്തില്‍ കേരളത്തിനു വിദ്യാഭ്യാസ പരമായി മുന്നേറാന്‍ സാധിച്ചിട്ടുണ്ട് .


1957 -ല്‍ അധികാരത്തില്‍ കയറിയ സഖാവ് ഇ എം എസ്സിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം പൊട്ടി പുറപെട്ടു .കേരളത്തിലെ വിമോചനസമരം എന്നറിയപെടുന്ന ആ കാലത്ത് ചില രാഷ്ട്രീയ പാര്‍ട്ടിയിലേയും ,സാമുദായിക സംഘടനയിലെ നേതാക്കളും വിദ്യാര്‍ത്ഥികളെ സമര രംഗത്തേക്ക് കൊണ്ട് വരാന്‍ പല ആളുകളും ശ്രമിച്ചു .അവരുടെ ശ്രമം തടഞ്ഞു കൊണ്ട് ,വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ വിഷയങ്ങളില്‍ പഠിപ്പ്മുടക്കാന്‍ അനുവദിക്കില്ലെന്ന് സിഎച്ചും ,സീതിസാഹിബും പ്രഖ്യാപിച്ചു .സമര കാലഘട്ടത്തില്‍ പോലും വിദ്യാലയങ്ങളില്‍ പഠിക്കാനുള്ള അവസരമുണ്ടാക്കിയതും ലീഗിന്റെ നേരായ വിദ്യാഭ്യാസ കാഴ്ച്ചപാടാണ് കാണിക്കുന്നത് .


ഒരിക്കല്‍ എം എസ് എഫിന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്ത്കൊണ്ട് മഹാനയായ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് പറഞ്ഞു കുട്ടികളെ ,ഞാന്‍ സഞ്ചരിക്കുന്ന മയ്യത്താണ് .മുസ്ലീംലീഗിന്റെ പാവനമായ പതാകയും ,സമുദായത്തിന്‍റെ നേതൃത്വവും നിങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന പഠിച്ച് മിടുക്കന്മാരായ ഒരു തലമുറയെ ഏല്പിച്ചു വേണം എനിക്ക് യാത്രയാകാന്‍ .എം എസ്‌ എഫ് എന്ന മഹത്തായ വിദ്യാര്‍ഥി സംഘടന വിദ്യാലയങ്ങളിലെ പഠിപ്പ് മുടക്കിന് കൂട്ട് നില്‍ക്കരുത്‌ .നിങ്ങള്‍ പഠിപ്പ് നടത്തുകയാണ് വേണ്ടത്‌ പഠിപ്പ് മുടക്കുകയല്ല . വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തിലേക്ക് കുതിച്ചുചാടി വിദ്യാഭ്യാസ കാലം സമരങ്ങള്‍ക്കും ,പ്രക്ഷോഭങ്ങളും നടത്തി നിങ്ങളുടെ ജീവിതം പാഴാക്കരുത് .നിങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വീകരണം കൊടുക്കുന്ന നേരം കൊണ്ട് പഠനത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് സ്വീകരണം നകുക . അത് മറ്റുള്ള കുട്ടികള്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് വരാന്‍ പ്രചോദനമാകും .രാഷ്ട്രീയ നേതൃത്വത്തില്‍ വരാനും ,രക്തസാക്ഷിയാവനും ബുദ്ധിശക്തി വേണമെന്നില്ല .അതെ സമയം ബുദ്ധിപരമായി നേതൃത്വം കൊടുക്കുന്ന ആള്‍ക്ക് ബുദ്ധി തന്നെ വേണം .


വളരെ ദാരിദ്ര്യവും ,പ്രയാസങ്ങളും സഹിച്ചാണ് രക്ഷിതാക്കള്‍ നിങ്ങളെ പഠിക്കാന്‍ അയക്കുന്നത് .വിദ്യാര്‍ത്ഥികളെ നിങ്ങള്‍ നിങ്ങളുടെ കടമ മറക്കരുത് .എന്തെങ്കിലും പ്രശനങ്ങളുടെ പേരില്‍ സമരവും ,ട്രാന്‍സ്‌പോര്‍ട്ട് ബസിന് കല്ലെറിഞ്ഞും നശീകരണവുമായി വിദ്യാര്‍ഥി ജീവിതം കടന്ന്പോവുകായണങ്കില്‍ ഭാവി തലമുറയുടെ കാര്യം വളരെ അപകടകരമായ നിലയിലാകുമെന്നു എല്ലാവരും ഓര്‍ക്കേണ്ടതാണ് .(ഇപ്പോള്‍ സമരത്തിലേക്ക് പാവപെട്ട വിദ്യാര്‍ത്ഥികളെ എടുത്തിടുന്ന സിപിഎം നേതാക്കളുടെ മക്കളെ ,ലണ്ടനിലും ,വളരെ ചിലവേറിയതും ,സമരങ്ങള്‍ ഇല്ലാത്തതുമായ സ്വാശ്രയ കോളെജിലും പഠിക്കാന്‍ വിടുന്നു .പാവപെട്ടവന്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ അനാവശ്യ സമരമൂലം നിലവാരം താഴുകയും ചെയ്യുന്നു ).


എം എസ് എഫിന്റെ നേതാക്കളെ ,പ്രവര്‍ത്തകരെ നിങ്ങള്‍ പാവപെട്ട വിദ്യാര്‍ത്ഥികളെ കണ്ടത്തി അവര്‍ക്ക് പുസ്തകവും ,പഠിക്കാനുള്ള ചിലവും നിങ്ങള്‍ നല്‍കുക.എം എസ് എഫ് ഉള്ള ശാഖയില്‍ ഏതങ്കിലും വിദ്യാര്‍ഥി കാശ്  ഇല്ലാത്ത കാരണത്താല്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുകയാണെങ്കില്‍ അവിടെയുള്ള എം എസ് എഫ് പിരിച്ച് വിടണം.നിങ്ങള്‍ കലാലയങ്ങളില്‍ സ്നേഹത്തിന്‍റെ വിത്ത്‌പാകുക .നിങ്ങള്‍ കലാലയങ്ങളെ കൊലാലയങ്ങള്‍ ആക്കാതിരിക്കുക .


എന്‍റെ പ്രിയപെട്ട മക്കളെ :നിങ്ങള്‍ ആരുടേയും അടിമകള്‍ ആകാതിരിക്കുക ,ആരുടേയും വിറകു വെട്ടികളും ,വെള്ളം കൊരികലുമാകാതിരിക്കണമെങ്കില്‍ നിങ്ങള്‍ "പഠിക്കുക ,പഠിക്കുക ,വീണ്ടും പഠിക്കുക "..(കടപ്പാട് -ഫിറോസ്‌ കല്ലായി )

2013, മാർച്ച് 5, ചൊവ്വാഴ്ച

ചരിത്രത്തോടൊപ്പം നടന്ന ചാക്കീരി


പ്രതാപ ഐശ്വര്യങ്ങള്‍ കൊടികുത്തി വാണ ഒരു ഏറനാടന്‍ പ്രഭുകുടുംബത്തില്‍ ആണ് ചാക്കീരി  അഹമ്മദ്‌ കുട്ടി സാഹിബ് ജനിച്ചത്‌..... ... പിതാവ് പ്രശസ്ത മാപ്പിളപ്പാട്ട് കവി ആയ ചാക്കീരി മൊയ്ദീന്‍ കുട്ടി.മാപ്പിള പാട്ട് കവി മോയീന്‍കുട്ടി വൈദ്യരുടെ പേരിനൊപ്പം കൂട്ടി വായിക്കാവുന്ന പേരാണ് ചാക്കീരി മൊയ്ദീന്‍കുട്ടി.ഉപ്പയുടെ കഴിവ് അഹമ്മദ്‌ കുട്ടി സാഹിബിലും ഉണ്ടായിരുന്നു.കേരളത്തിലെ ഏറ്റവും മികച്ച ഖുറാന്‍ പാരായണ വിദഗ്ധരില്‍ ഒരാളായിരുന്നു.വിദഗ്ദനായ ഒരു ചെസ്സ്‌ കളിക്കാരന്‍ കൂടിയാണ് ചാക്കീരി.ചെസ്സ്‌ കളിയില്‍ ചാക്കീരി ശാഖ തന്നെ ഉണ്ട്.


1930-കളുടെ മധ്യത്തില്‍ മലബാര്‍ മേഖലകളില്‍ സര്‍വ്വെന്ത്യാ ലീഗിന്റെ ശാഖകള്‍ രൂപികരിക്കാന്‍ തുടങ്ങിയ കാലത്ത് തന്നെ ഏറനാട്ടില്‍ അതിന്റെ സന്ദേശം ഏറ്റു വാങ്ങാന്‍ മുന്നോട്ടു വന്ന ആളാണ്‌ ചാക്കീരി.കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ആണ് അദ്ദേഹം മുസ്ലിം ലീഗിലേക്ക് അക്രുഷ്ട്ടനാകുന്നത്.ക്രെമേണ അദ്ദേഹം ഏറനാട്ടിലെ മുസ്ലിംലീഗിന്റെ കരുത്തനായ നേതാവായി മാറി.ഏറനാടന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിദ്യമില്ലാത്ത ഒരു സംഭവവും ഉണ്ടായിട്ടില്ല.നിര്‍ണ്ണായകഘട്ടത്തില്‍  ഒക്കെ അറച്ച് നില്‍ക്കാതെ ധീരമായ ഇടപെടലുകള്‍ മുഖേന മുസ്ലിം രാഷ്ട്രീയങ്ങളില്‍ നിന്ന് രക്ഷപെടുത്താനും ചാക്കീരി ഉണ്ടായിരുന്നു.തന്‍റെ പ്രവര്‍ത്തനം പ്രസിധപെടുതാന്‍   ഇഷ്ട്ടപെടാത്ത അദ്ദേഹത്തിന്റെ ആ ത്യാഗ കഥകള്‍ മാധ്യമങ്ങളില്‍ കൊട്ടിഗോഷിക്കപെട്ടില്ല .


ആയിടക്ക് താലൂക്ക്‌ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചാക്കീരി മുസ്ലിം ലീഗിന്‍റെ സ്ഥാനാര്‍ഥി ആയി മത്സരിച്ചു.അക്കാലത്ത്‌ കോണ്‍ഗ്രസ്‌ നേതാവും പിന്നീട് കമ്മൂനിസ്റ്റ്‌ നേതാവുമായ സാധു പി അഹമ്മദ്‌ കുട്ടി ആയിരുന്നു ചാക്കീരിയുടെ എതിര്‍ സ്ഥാനാര്‍ഥി.പാണക്കാട്‌ പി എം എസ് എ പൂക്കോയ തങ്ങള്‍ അന്ന് സജീവ കോണ്‍ഗ്രസുകാരന്‍ ആയിരുന്നു.അദ്ദേഹം ചാക്കീരിയുടെ എതിര്‍ സ്ഥാനാര്‍ഥിയുടെ മുഖ്യ പ്രജാരകന്‍ ആയി രംഗത്ത് വന്നു .പൂക്കോയ തങ്ങളുടെ ലെറ്റര്‍ഹെഡില്‍ പോലും കോണ്‍ഗ്രസിന്റെ കോടി ആയിരുന്നു അന്ന് ഉണ്ടായിരുന്നത്.തിരഞ്ഞെടുപ്പ് പ്രജരണത്തിനിടക്ക് ഒരു ദിവസം ചാക്കീരി പാണക്കാട്ട് ചെന്ന് പൂക്കോയ തങ്ങളെ കണ്ടു പറഞ്ഞു " തങ്ങളെ ഇതൊന്നും താങ്കളെ  പോലുള്ള ഒരാള്‍ക്ക്‌ പറ്റിയതല്ല താങ്കള്‍ മുസ്ലിം ലീഗില്‍ ചേരണം.തിരഞ്ഞെടുപ്പു കഴിയട്ടെ ഞാനീ ലെറ്റര്‍ പാടും കടലാസ്സുമെല്ലാം അടുപ്പിലിട്ട് കത്തിക്കും "അതങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്തു.തിരഞ്ഞെടുപ്പിന് ശേഷം പാണക്കാട് പൂക്കോയ തങ്ങള്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു.ഏറനാട്ടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ദിശാബോതമുണ്ടാക്കിയ ഈ മഹാ സംഭവത്തിന്‌ വഴിയൊരുക്കിയത് ചാക്കീരി അല്ലാതെ മറ്റാരും ആയിരുന്നില്ല .


1948-ല്‍ മുസ്ലിം ലീഗ് പുനര്‍ജനിച്ചപ്പോള്‍ ആളുകള്‍ക്ക് ലീഗിലേക്ക് അടുക്കാന്‍ ഭയമായിരുന്നു.ഭരണകൂട ഭീകരത ലീഗ് പ്രവര്‍ത്തകരെ വേട്ടയാടി.പല കരിനിയമങ്ങളും ലീഗ് പ്രവര്‍ത്തകരെ മേലെ ചുമത്തി.നേതാക്കള്‍ എല്ലാം ജയിലില്‍.. പൂക്കോയ തങ്ങള്‍ അടക്കം ജയിലില്‍. ആ സമയത്താണ് മലപ്പുറത്ത്‌ ഒരു ഉപതിരഞ്ഞെടുപ്പ്‌ നടന്നത് .മുസ്ലിം ലീഗ് എം എല്‍ എ ആയി മരണമടഞ്ഞ അഹമ്മദ്‌ കുട്ടി ഹാജിയുടെ സ്ഥാനത്തേക്ക്‌ മദിരാശി അസംബ്ലിയിലേക്ക് ഉള്ള ഉപ തിരഞ്ഞെടുപ്പ്‌ .മലബാര്‍ രാഷ്ട്രീയത്തില്‍ ലീഗിന്റെ തിരിച്ചു വരവിനു കളമൊരുങ്ങിയ ആ തിരഞ്ഞെടുപ്പില്‍ ലീഗ് മത്സരിക്കണം എന്ന് ശക്തമായി വാതിച്ചത് ചാക്കീരി ആയിരുന്നു .ഭയപെട്ടു നടന്ന ലീഗ് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ധൈര്യം പകര്‍ന്നു.എം പി എം ഹസ്സന്‍ കുട്ടി കുരിക്കള്‍ ആയിരുന്നു ലീഗ് സ്ഥാനാര്‍ഥി.1950 ഒക്ടോബര്‍ 28-നു  നടന്ന വോട്ടെടുപ്പില്‍ 7754 വോട്ടുകള്‍ നേടി ഹസ്സന്‍ കുട്ടി കുരിക്കള്‍ വിജയിച്ചു .ലീഗിന്റെ ഉയര്തെഴുന്നെല്‍പ്പ്‌ ആയിരുന്നു അവിടെ കണ്ടത്‌...,വിജയത്തിന് പിന്നില്‍ ചാക്കീരിയും ആയിരുന്നു .


1952 -ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ചാക്കീരിയെ ആണ് ലീഗ് നിയോഗിച്ചത്‌ .ഈ മല്‍സരത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ആയ കുഞ്ഞുണ്ണി നെടുങ്ങാടിനെ പരാജയപെടുത്തി ചാക്കീരി വിജയപീടം കയറി .1957 -ല്‍ ഐക്യ കേരളത്തിലേക്ക്‌ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം നിയോജകമണ്ടലത്തില്‍ നിന്നാണ് ചാക്കീരി ജനവിധി തേടിയത്‌ .കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ആയ പി കെ മൊയ്ദീന്‍ കുട്ടി ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി.15695  വോട്ടുകള്‍ക്ക് നിഷ്പ്രയാസം അദ്ദേഹം വിജയിച്ചു.കുറ്റിപ്പുറം നിയോജക മണ്ഡലത്തെ ലീഗിന്റെ ഉരുക്ക് കോട്ട ആക്കിയത് ചാക്കീരി ആയിരുന്നു .


ദീര്‍ഗമായ ഇടവേളയ്ക്കു ശേഷം 1970- ലാണ് പിന്നീട് ചാക്കീരി മത്സരിച്ചത് .അന്ന് എതിര്‍കക്ഷികള്‍ എല്ലാം ഒന്നിച്ചു എതിര്‍ത്തിട്ടും ചാക്കീരി അവിടെ നിന്നും മഹാ ഭൂരിപക്ഷം വോട്ടിനു വിജയിച്ചു.ആ തിരഞ്ഞെടുപ്പില്‍ ആഴ്വാഞ്ഞെരി തബ്രാക്കള്‍ ആദ്യമായി ചാക്കീരിക്ക് വേണ്ടി വോട്ടു ചെയ്യാന്‍ ബൂത്തില്‍ എത്തി.ഇതിനിടയില്‍ 1960 -ല്‍ ചക്കീരിയുടെ പേര് മത്സരിക്കാന്‍ നിര്‍ദേശിച്ചു എങ്കിലും അന്ന് ചാക്കീരി മത്സരിക്കാതെ മാറി നില്‍ക്കുകയും തന്റെ ഗുരുവായ കെ എം സീതി സാഹിബിനു വേണ്ടി കുറ്റിപ്പുറം സീറ്റ്‌ ഒഴിഞ്ഞു കൊടുക്കുകയും ആണുണ്ടായത് .


1973-ല്‍ സി എച്ച് ലോക്സഭയിലേക്ക്‌ മത്സരിക്കാന്‍ വേണ്ടി വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജി വെച്ചപ്പോള്‍ ആണ് ചാക്കീരി വിദ്യാഭ്യാസ മന്ത്രി ആയി അവരോധിക്കപെട്ടത് .പ്രഗല്‍ഭനായ വിദ്യാഭ്യാസ മന്ത്രി എന്നാ സല്ക്കീര്‍ത്തി വളരെ പെട്ടെന്ന് തന്നെ അദ്ദേഹം നേടി എടുത്തു.കാലികേറ്റ് യുനിവേര്‍സിറ്റിക്ക് വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങള്‍ നിത്യ സ്മരണീയമാണ്.ഒറ്റക്കുട്ടിയെയും തോല്പ്പിക്കരുത് എന്ന് പറഞ്ഞു ഒന്‍പതാം ക്ലാസ്സ്‌ വരെ ഓള്‍പ്രമോഷന്‍ സമ്പ്രദായം നിലവില്‍ വന്നത് ചക്കീരിയുടെ കാലത്ത്‌ ആണ്. വിവാധകോലാഹലങ്ങള്‍ സൃഷ്ട്ടിച്ച ഈ നിയമത്തിനു ചാക്കീരി പാസ്സ് എന്നാ പേരും വന്നു.വിപ്ലവകരമായിരുന്നു ആ തീരുമാനം.മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മലവെള്ളം പോലെ ഒഴുകി വന്നതും പെരിന്തല്‍മണ്ണയില്‍ പാണക്കാട്‌ പൂക്കോയതങ്ങളുടെ സ്മാരകമായി ഒരു കോളേജ് അനുവതിച്ചതുമെല്ലാം ഓര്‍ക്കാവുന്ന നേട്ടങ്ങളില്‍ ചിലത് മാത്രം .


1977മാര്‍ച്ച്‌  19-നു നടന്ന തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത്‌ നിന്നും അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഇത്തവണ സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഭൂരിപക്ഷത്തിനായിരുന്നു അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്‌. തുടര്‍ന്ന് കേരള നിയമസഭയുടെ സ്പീക്കര്‍ ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.പി  കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു രാഷ്ട്രീയ പ്രതിസന്ധി ശ്രിഷ്ട്ടിച്ചപ്പോള്‍ ചാക്കീരി ആയിരുന്നു സ്പീക്കര്‍ തുടന്നുണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ സി എച്ച് മുഹമ്മദ്‌ കോയ മുഖ്യമന്ത്രി ആയി.എല്ലാവര്ക്കും അറിയാവുന്നത് പോലെ ചാക്കീരി ആയിരുന്നു ഈ മന്ത്രിസഭയുടെ അണിയറ ശില്പി.ഇതിനു പിന്നിലുള്ള എല്ലാ നീക്കങ്ങളും നടത്തിയത്‌ സ്പീക്കറുടെ വസതി ആയ സനാട് ബെന്ഗ്ലാവില്‍ ആയിരുന്നു. ചാക്കീരി അസാധാരണ നയതന്ത്ര വൈഭവത്തോടെ തിരുവനന്തപുരം ബിഷപ്പുമായി  സഹകരിച്ചു നടത്തിയ നീക്കങ്ങള്‍ ആയിരുന്നു ഭിന്ന ചേരിയില്‍ നിലയുറപ്പിച്ച രാഷ്ട്രീയപാര്‍ട്ടികളെ ഒരു പൊതു ലക്ഷ്യത്തിനു വേണ്ടി ഒന്നിപ്പിച്ചു നിര്‍ത്തിയതും അത് വഴി സി എച്ചിനെ മുഖ്യമന്ത്രി പതതിലേക്ക് ഉയര്‍ത്തിയതും.


ഈ ഒരൊറ്റ സംഭവം മതി ചാക്കീരിയുടെ സ്ഥാനം അനശ്വരമാക്കാന്‍. സ്പീക്കര്‍ സ്ഥാനത്ത്‌ നിന്ന് സാവധാനം വിട വാങ്ങിയ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും ഉല്‍വലിയുക ആയിരുന്നു. ക്ഷയിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളും ചില കുടുംബ പ്രശ്നങ്ങളും അദ്ദേഹത്തെ ആലോസരപെടുത്തി .ഈ ലോകത്തോട് വിട പറയുമ്പോള്‍ പ്രാദേശിക ലീഗ് നേതൃത്വവുമായുള്ള പ്രശനം കാരണം ഔപചാരികമായി അദ്ദേഹം ലീഗില്‍ ഇല്ലായിരുന്നു .തന്‍റെ ജീവിതം ഏത് പ്രസ്ഥാനത്തിന് വേണ്ടി അദ്ദേഹം സമര്‍പ്പിച്ചോ ആ പ്രസ്ഥാനത്തിന്റെ ബാനെരില്‍ അന്ത്യയാത്ര നടത്താന്‍ ആ കര്‍മ്മയോഗിക്ക് കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഓരോ മുസ്ലിം ലീഗുകാരന്റെയും മനസ്സില്‍ നീറുന്നുണ്ടായിരുന്നു .ആ മഹാത്മാവിന് സര്‍വശക്തനായ അള്ളാഹു പരലോക ജീവിതം അനുഗ്രഹീതമാക്കി കൊടുക്കട്ടെ ...ആമീന്‍ 

2013, മാർച്ച് 3, ഞായറാഴ്‌ച

നിങ്ങള്‍ ആരുടേയും വെള്ളം കോരികളും ,വിറക് വെട്ടികളും ആകരുത്

ജനഹൃദയങ്ങളിലെ സുല്‍ത്താന്‍ സിഎച്ച് .

സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ്‌സാമ്രാജ്യത്വത്തിനെതിരെ പിറന്ന മണ്ണിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം നിര്‍ഭയത്വത്തോടെ നിരായുധരായി മലബാറിലെ മാപ്പിളമക്കള്‍ പോരാടി .ബ്രിട്ടീഷ്‌ കാരുടെ തോക്കിലൂടെ ചീറി പാഞ്ഞു വരുന്ന വെടിയുണ്ടകളെ തങ്ങളുടെ വിരിമാര്‍കാണിച്ച് ആ വെടിയുണ്ടകളെ തടുത്തുകൊണ്ട് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി വീരമൃത്യുവരിച്ച്, അവര്‍ ഈ ലോകത്തോട്‌ വിടപറഞ്ഞപ്പോള്‍ അവരുടെ പിന്മുറക്കാര്‍ തങ്ങളുടെ നാടിനു സ്വാതന്ത്ര്യം നല്‍കാത്ത ഇഗ്ലീഷ്‌കാരോടുള്ള വിരോധം മൂലം അവരുടെ സംസ്കാരവും,വേഷവിധാനവും , ഭാഷയും ,വിദ്യാഭ്യാസവും മാപ്പിളമാര്‍ ബഹിഷ്കരിച്ചു!.


പിറന്നനാടിനോടുള്ള കറകളഞ്ഞ സ്നേഹം മൂലം എടുത്ത ആ തീരുമാനം,സമുദായത്തെ പിന്നോക്കം നയിച്ചു.മുസ്ലീങ്ങള്‍ക്ക് സമൂഹത്തില്‍ ഉണ്ടായ എല്ലാ മുന്നേറ്റങ്ങളെയും തടയാന്‍ ബ്രിട്ടീഷ്കാര്‍ നിരന്തരം ശ്രമിച്ചു. മലബാറിലെ മാപ്പിളമാര്‍ കലാപകാരികള്‍ എന്ന് പറഞ്ഞ്കൊണ്ട് യഥേഷ്ടം  കൊന്നോടുക്കുന്നതിനു വേണ്ടി മാപ്പിള ആക്ട്റ്റ്‌ കൊണ്ടുവന്നു !.ഈ നിയമം മൂലം ഏതൊരു മാപ്പിളെയും വിചാരണ ചെയ്യാതെ കൊല്ലാമെന്നായി.

മലബാറിലെ മുസ്ലീം നേതാക്കളെ ബ്രിട്ടീഷ്‌ പട്ടാളം പിടിച്ച് കൊണ്ടുപോയി വെടിവെച്ച് കൊന്നു !.സമുദായത്തിന് നേത്രത്വം കൊടുക്കാന്‍ ആള്‍ ഇല്ലാതാകുകയും,ഇടയനില്ലത്ത ആട്ടിന്‍പറ്റത്തെ പോലെ സമുദായം അലഞ്ഞ്നടക്കുകയും ചെയ്തു .

ഉറങ്ങികിടന്ന സമുദായത്തെ ഉണര്‍ത്താന്‍ ആരും മുന്നോട്ട് വന്നില്ല .അവരെ സമാശ്വസിപിച്ചു സമുദായത്തിന്‍റെ അവകാശങ്ങള്‍ നേടികൊടുക്കാന്‍ ഒരു പ്രസ്ഥാനമോ ,നേതാവോ ഉണ്ടായില്ല !!.അവിടെയാണ് പ്രതീക്ഷ നല്‍കികൊണ്ട് ഒരു മഹത്തായ പ്രസ്ഥാനം ഉടലെടുക്കുന്നത് .പ്രതീക്ഷയുടെ പുതിയ കിരണങ്ങള്‍ മുസ്ലീംലീഗിലൂടെ ഉടലെടുക്കാന്‍ തുടങ്ങി .സിഎച്ച് എന്ന സൂര്യപ്രഭ ഉതിച്ചപ്പോള്‍ അജ്ഞതയുടെ ഇരുട്ടില്‍ നിന്ന് അറിവിന്‍റെ വെളിച്ചത്തിലേക്ക് മെല്ലെ മെല്ലെ സമുദായം നീങ്ങി തുടങ്ങി .


സിഎച്ചിന്റെ തൂലികയും ,പ്രവര്‍ത്തിയും ,പ്രസംഗങ്ങളും സമുദായത്തിന് പുതിയ പ്രതീക്ഷനല്‍കി .വിദ്യാഭ്യാസം നേടെണ്ടത്തിന്റെ ആവശ്യം പറഞ്ഞ് മനസിലാക്കികൊടുത്തു .സ്കൂള്‍കളും ,കോളേജുകളും നടത്താന്‍ സമുദായം മെല്ലെ മെല്ലെ മുന്നോട്ടു വന്നു .മുന്‍കാല ചരിത്രങ്ങള്‍ പറഞ്ഞ്കൊണ്ട് സമൂഹത്തിലെ മുന്നേറ്റങ്ങളില്‍ നിന്ന് മാറി നിന്നവരെ മുന്നോട്ട് കൊണ്ട് വരാന്‍ സിഎച്ച് വലിയ പരിശ്രമം നടത്തി .സമുദായത്തെ നോക്കികൊണ്ട് സിഎച്ച് പറയുമായിരുന്നു "ലോകത്തിന് അറിവിന്‍റെ വെളിച്ചം നല്‍കിയ സമുദായത്തിന്‍റെ പിന്മുറക്കാര്‍ പിന്നോക്കത്തിന്‍റെ അപമാന ഭാരവും പേറി അജ്ഞതയുടെ ചളികുണ്ടില്‍ , ദാരിദ്ര്യത്തിന്‍റെ പ്രതീകങ്ങളായി കഴിയുന്നു ,സമുദായത്തെയും ,നാടിനെയും ഗതിയുടെ പാദയിലേക്ക് ആനയിക്കുവാന്‍ നിങ്ങള്‍ ആരാന്‍റെ വിറക് വെട്ടികളും ,വെള്ളം കോരികളുമാകാതിരിക്കാന്‍ ശ്രമിക്കുക .അല്‍ ബരൂനിയുടെയും ,അല്‍ ഹസ്സന്റെയും ,ഇബ്നു സീനയുടെയും ,സമുദായം പിന്നോക്കമാകാന്‍ പാടില്ല .ക്ലോക്കും ,കടലാസും ,പൂജ്യവും കണ്ടുപിടിച്ചവരുടെ മക്കള്‍ ,താജ്മഹലും ,കുതുബ് മിനാറും ,ചെങ്കോട്ടയും പടുത്തുയര്‍ത്തിയവരുടെ മക്കള്‍ പിന്നോക്കമാകാന്‍ പാടില്ല.നിങ്ങള്‍ പഠിക്കുക,പഠിക്കുക, വീണ്ടും പഠിക്കുക .


മക്കളെ പഠിപ്പിക്കേണ്ടത്തിന്‍റെ ആവശ്യകത നിരന്തരം പാര്‍ട്ടി പ്രവര്‍ത്തകരെയും,സമുദായത്തെയും,സമൂഹത്തെയും ഉണര്‍ത്തി കൊണ്ടിരുന്നു മഹാനായ സിഎച്ച് .മഹാനയായ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് നമ്മോട് വിടപറഞ്ഞങ്കിലും അദ്ദേഹത്തിന്‍റെ മരിക്കാത്ത ഓര്‍മകളായി നാടിന്‍റെ നാനാ ദിക്കിലും സിഎച്ച് ഉണ്ടാക്കിയ, അല്ലങ്കില്‍ അദ്ദേഹത്തിന്‍റെ പരിശ്രമമായി ഉണ്ടായ സ്ഥാപനങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.(കടപ്പാട്...ഫിറോസ്‌ കല്ലായി .)

2013, മാർച്ച് 1, വെള്ളിയാഴ്‌ച

"അല്ല പണ്ഡിറ്റ്ജി മുസ്ലിം ലീഗ് ചത്ത കുതിരയല്ല,ഉറങ്ങി കിടക്കുന്ന സിംഹമാണ് "

ജനഹൃദയങ്ങളിലെ സുല്‍ത്താന്‍ .


ലോകജനത ഉറങ്ങികിടക്കുമ്പോള്‍ ഇന്ത്യ ഉറങ്ങാതെ സ്വാതന്ത്ര്യത്തിനെ പൊന്പുലരിയിലേക്ക് നിങ്ങുകയാണ്.ബ്രിട്ടീഷ്‌ ആദിപത്യത്തിന്‍റെ കൊളോണിയെന്‍  പതാക താഴ്ത്തികൊണ്ട്, സമാധാനത്തിന്‍റെയും, ഐശര്യത്തിന്റെയും, മതേതരത്വത്തിന്റെയും പ്രതീകമായ ഭാരതത്തിന്‍റെ ത്രിവര്‍ണ്ണ പതാക വാനിലേക്ക് ഉയരുകയായി 1947 ആഗസ്റ്റ്‌ 15ന് ഇന്ത്യ സ്വാതന്ത്ര്യമാകുന്നു.


സ്വതന്ത്രമായ ഇന്ത്യക്ക് വലിയ ഭീഷണിയായി വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളി രാജ്യത്തിന്‍റെ നാനാ ഭാഗങ്ങളിലും വര്‍ഗീയ കലാപം പൊട്ടി പുറപെട്ടു.ലോകത്തിന് അഹിംസയുടെ പുതിയ മാനം നല്‍കിയ മഹത്മാഗാന്ധിജിയുടെ മനസ് വേദനിച്ച് അദ്ദേഹത്തെ അസ്വസ്ഥമാക്കി.ഇന്ത്യന്‍ജനതയുടെ മനസിലുണ്ടായ മുറിവുണക്കാന് അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിചെന്നു.എന്നാല്‍ വര്‍ഗീയതയുടെ പ്രതിരൂപങ്ങള്‍ മഹാത്മാവിനെ പിന്തുടര്‍ന്ന് പിടികൂടി.അഹിംസയുടെ വചനങ്ങള്‍ ഉരുവിട്ട് കൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മഹത്മാവ് .ഗാന്ധിജി കുപ്പായമിടാതെ നടക്കുന്നത് കണ്ട് "ബാപ്പുജി ക്ക് ഒരു കുപ്പായം ഞാന്‍ തരട്ടെയെന്ന് ചോദിച്ച കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് എനിക്ക് ഒരു കുപ്പായം പോര നാല്‍പ്പത് കോടി കുപ്പായം" വേണമെന്ന് പറഞ്ഞ് ഇന്ത്യയുടെ സാധാരണക്കാരുടെ വേദന മനസിലാക്കി ജീവിച്ച നമ്മുടെ രാഷ്ട്ര പിതാവിന്‍റെ നെഞ്ചിലേക്ക് (അല്ല ഇന്ത്യയുടെ മതേതരത്വത്തിന്‍റെ നെഞ്ചിലേക്ക് )വര്‍ഗീയ വാദികളുടെ നേതാവ് നാതുറാംവിനായക് ഗോഡ്സേ വെടിവെച്ചു .റാം റാം എന്ന് ഉരുവിട്ട് മഹത്മാഗാന്ധിജി ലോകത്തോട് വിടപറഞ്ഞു.


അവഗണിക്കപെട്ട സമുദായത്തിന് വേണ്ടി ശബ്ദിക്കാന്‍ നേതാക്കളോ,പ്രസ്ഥാനങ്ങളോ മുന്നോട്ട് വന്നില്ല.അവര്‍ക്ക് പ്രതീക്ഷ നല്‍കികൊണ്ട് സ്വതന്ത്രസമരകാലത്ത് ഗാന്ധിജി വിദ്യാര്‍ത്ഥികളോട് കോളേജ് ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ തന്‍റെ ബിഎ പഠനം വലിച്ചെറിഞ്ഞ് സ്വതന്ത്ര സമരത്തിലേക്ക് കുട്ടികാലത്ത് തന്നെ ഇടുത്ത്ചാടിയ "തുര്‍ക്കി തൊപ്പി വെച്ച കറുത്ത കോട്ട് ഇട്ട വെളുത്ത താടിയുള്ള ദയാ മനസിലെ ഇസ്മാഹില്‍ സാഹിബ്‌ മുന്നോട്ട് വന്നു .1948മാര്‍ച്ച് 10-നു രാജാജി ഹാളില്‍ വെച്ച് ഇന്ത്യന്‍ ഐക്യം മുറുകെ പിടിച്ച് ,മതേതരപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊണ്ട്‌ മുസ്ലീംലീഗ് എന്ന മഹത്തായ പ്രസ്ഥാനം ഉണ്ടാക്കാന്‍ ഇസ്മാഹില്‍ സാഹിബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.


തുടക്കത്തിലേ ലീഗിനെ തകര്‍ക്കാന്‍ പലരും ശ്രമിച്ചു.തന്‍റെ ശരീരത്തില്‍ ഒരു തുള്ളി ചോരയുള്ള കാലത്തോളം ലീഗിനെ ശക്തിപെടുത്താന്‍ വിടില്ലന്നു പറഞ്ഞ മദരാശി സംസ്ഥാനത്തെ അഭ്യന്തര മന്ത്രി പറഞ്ഞപ്പോള്‍ !തന്‍റെ ശരീരത്തില്‍ ജീവനുള്ള കാലത്തോളം ഞാന്‍ ആരെയും ലീഗ് നെ തകര്‍ക്കാന്‍ വിടില്ലന്നു സിഎച്ചും ,സീതിസഹിബും പറഞ്ഞു .ഭരണകൂടം ലീഗ് നേതാക്കളെ വേട്ടയാടി.ഇതില്‍ ഭയന്ന് ലീഗിന്‍റെ നേതാക്കള്‍ രാജിവെച്ച് മറ്റുള്ള പാര്‍ട്ടി യില്‍ ചേക്കേറാന്‍ തുടങ്ങി .എന്നാല്‍ ഇന്ത്യയുടെ വടക്കേ അറ്റത്ത് കിടക്കുന്ന മലബാറില്‍ ആവേശത്തിന്‍റെ കൊടുമുടികേറി കൊണ്ട് മഹാനായ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബും,മറ്റുള്ള സമുന്നതരയായ ലീഗ് നേതാക്കളും ഊണും,ഉറക്കും,ഇല്ലാതെ ഗ്രാമ ഗ്രാമാന്തരങ്ങളിലും,നഗര നഗരാന്തരങ്ങളിലും പ്രസംഗിച്ചും,പ്രവര്‍ത്തിച്ചും,തൂലിക ചലിപ്പിച്ചും ലീഗിനെ ശക്തിപ്പെടുത്തി.ഈ നേതാക്കളുടെ പിന്നില്‍ അണിനിരക്കാന്‍ പാടത്തും,പറമ്പത്തും,പണിയെടുക്കുന്ന പട്ടിണി പാവങ്ങളും,മീന്പിടുത്തക്കാരും,കൈ വണ്ടി വലിക്കുന്നവരും,ചുമട്ടു തൊഴിലാളികളും,കൂലി തൊഴിലാളികളും അണിനിരന്നു ഹരിത പതാക മാറത്തനച്ചു ലീഗിനെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചു.


മുസ്ലീംലീഗ് ശക്തിപ്പെടുന്നത് കണ്ട് ലീഗിനെ തകര്‍ക്കാന്‍ പല അടവുകളും ലീഗ് വിരോധികള്‍ പയറ്റി.പാലക്കാട് നടക്കുന്ന ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്‍റെ പൊതു സമ്മേളനം.ആ സമ്മേളനത്തിന്‍റെ മുഖ്യ ആകര്‍ഷണം ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ ശില്പിയും,ഇന്ത്യയുടെ പ്രധാനമന്ത്രിയും കൂടിയായ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റു.എല്ലാവരും ഉറ്റുനോക്കുകയാണ് നെഹറുജി എന്താണ് പറയാന്‍ പോകുന്നത് എന്ന് .ആകാംക്ഷയോടെ ജന ലക്ഷങ്ങള്‍ ശ്വാസമടക്കി കാത്തിരിക്കുന്നു.പണ്ഡിറ്റ്ജി പ്രസംഗിക്കാന്‍ തുടങ്ങി.ആവേശകരമായ പ്രസംഗം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൈ അടിച്ച് സ്വീകരിച്ചു ഓരോ വാകുകളും.ലീഗിനെതിരെ രൂക്ഷമായ വാക്കുകളാല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു."ലീഗ് ചത്ത കുതിരായാണന്ന് "നെഹ്‌റു അവിടെ പ്രഖ്യാപിച്ചു. പിറ്റേ ദിവസം ഇറങ്ങിയ പത്രങ്ങള്‍ എല്ലാം നെഹ്രുവിന്റെ ഈ വാക്കുകള്‍ തല്കെട്ടായി കൊടുത്തു .


ലീഗ് പ്രവര്‍ത്തകരിലും നേതാക്കളിലും വേദനഉളവാക്കി പണ്ഡിറ്റ്ജിയുടെ വാക്കുകള്‍ .എല്ലാവരും ബാഫഖി തങ്ങളുടെ തീരുമാനം നോക്കി നിന്നു. മറുപടി പറയാന് കോഴിക്കോട്‌ പൊതുയോഗം നടത്താന് തങ്ങള്‍ തീരുമാനിച്ചു.മലബാറിലെ ലീഗ് ജനത കോഴിക്കോട്ടേക്ക് ഒഴുകി.കോഴിക്കോട് ലീഗ് പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞ്‌കവിഞ്ഞു.പത്രമാദ്യമങ്ങള്‍ അവരുടെ ഇരിപ്പിടം ആദ്യമേ ഉറപിച്ചു.സിഎച്ച് പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ലീഗ് പ്രവര്‍ത്തകരെ കൊണ്ട് മാനാഞ്ചിറ മൈതാനം ഇളകി മറിഞ്ഞു.ആവേശകരമായ സിച്ചിന്‍റെ പ്രസംഗം കേട്ട് സദസ്സ് നിശബ്ദമായി.ലീഗ് എതിരാളികളുടെ നെഞ്ച് പിളര്‍ത്തികൊണ്ട് സി എച്ചിന്റെ ഗര്‍ജ്ജനം കേട്ട് കോഴിക്കോട് നഗരം കോരി തരിച്ചു. ""അല്ല പണ്ഡിറ്റ്ജി ലീഗ് ചത്ത കുതിരയല്ല ഉറങ്ങി കിടക്കുന്ന സിംഹമാണ് "" ഇതിനെ ഉണര്‍ത്തിയാല്‍ ലീഗിന്‍റെ ഗര്ജ്ജനത്തിനു മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ എതിരാളികള്‍ക്ക് സാധിക്കില്ലന്നു സിഎച്ച് പറഞ്ഞപ്പോള്‍ ആവേശം കൊണ്ട് ലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ തലേകെട്ടുകള്‍ വലിച്ചു ഊരി വാനിലേക്ക് വീശുകയും,നിറഞ്ഞ തക്ക്ബീര്‍വിളി കൊണ്ടും,കൈ അടിച്ചും,ആ വാക്കുകള്‍ നെഞ്ചോട് ചേര്‍ത്ത് സ്വീകരിച്ചു .സിഎച്ചിന്‍റെ ആ പ്രസംഗം ലീഗ് പ്രവര്‍ത്തകര്‍ക്ക് പുതിയ ആവേശവും പ്രതീക്ഷയും നല്‍കി.പ്രവര്‍ത്തകര്‍ പൂര്‍വാധികം ശക്തിയുടെ ലീഗിന് വേണ്ടി പ്രവര്‍ത്തിച്ചു ..(കടപ്പാട്..ഫിറോസ്‌ കല്ലായി )